കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്‍. തന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ ആണ് അന്‍സിബ സമീപിച്ചത്. ടിനി ടോം വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ജൂണ്‍ മാസം ഒന്നാം തീയതിയാണ് ടിനി ടോമിനെതിരെ അന്‍സിബ പരാതി നല്‍കിയത്. തനിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ അടക്കം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബ പരാതി നല്‍കിയത്. ടിനി ടോം സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും തന്റെ കുടുംബത്തെ വേട്ടയാടുന്നുവെന്നും അന്‍സിബ പരാതി നല്‍കിയിരുന്നു.