കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡൻ്റ് ശ്വേതാ മേനോനെതിരെ നടി അൻസിബ ഹസൻ. ശ്വേത മേനോൻ ഉൾപ്പെട്ട സമിതി തൻ്റെ പരാതി കേൾക്കുന്നതിൽ കാര്യമില്ലെന്ന് അൻസിബ ന്യൂസ് മലയാളത്തോട് പറഞ്ഞു. ശ്വേതാ മേനോനും തൻ്റെ പരാതിയിൽ ആരോപണ വിധേയയാണെന്നും അൻസിബ പറഞ്ഞു.
ടിനി ടോമിനെതിരായ അൻസിബ ഹസൻ്റെ പരാതിയിൽ അമ്മ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. സമിതിയിൽ പ്രസിഡൻ്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ പുറത്ത് നിന്നുള്ളവരും ഉണ്ടാകും. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേരാവും പാനലിൽ ഉണ്ടാവുകയെന്നും അമ്മ പ്രസിഡൻ്റ് ശ്വേതാ മേനോൻ അറിയിച്ചിരുന്നു.
ടിനി ടോമിനെതിരായ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. എന്നാൽ പ്രസിഡൻ്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റി നിർത്തി പാനൽ രൂപീകരിക്കാൻ ആവില്ലെന്ന് ശ്വേതാ മേനോൻ വ്യക്തമാക്കുകയായിരുന്നു.