KERALA

"ആരോപണങ്ങൾ അടിസ്ഥാനരഹിതം"; കെ.പി. ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആൻ്റോ ആൻ്റണി

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആൻ്റോ ആൻ്റണി നോട്ടീസയച്ചത്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സിപിഐഎം മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആൻ്റോ ആൻ്റണി എംപി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആൻ്റോ ആൻ്റണി വക്കീൽ നോട്ടീസ് അയച്ചത്. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു എന്ന് കാണിച്ചാണ് ആൻ്റോ ആൻ്റണി നിയമനടപടി സ്വീകരിച്ചത്.

ശബരിമല തന്ത്രിയുടെ രണ്ടരക്കോടി നെടുംപറമ്പിൽ ഫിനാൻസിൽ നിക്ഷേപിച്ചെന്നും ബാങ്ക് പൊളിഞ്ഞപ്പോൾ ആൻ്റോ ആൻ്റണി തുക പിൻവലിച്ചെന്നും അതിൽ എസ്ഐടി അന്വേഷണം വേണമെന്നുമായിരുന്നു കെ.പി. ഉദയഭാനുവിൻ്റെ ആദ്യ ആരോപണം.

നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിൻ്റെ കൈയിൽ നിന്നും രണ്ടുകോടി വാങ്ങിയെങ്കിലും 20 ലക്ഷം മാത്രമാണ് തിരികെ കൊടുത്തതെന്നായിരുന്നു മറ്റൊരു ആരോപണം. ആ രണ്ട് ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നാണ് ആൻ്റോ ആൻ്റണി അവകാശപ്പെടുന്നു.

SCROLL FOR NEXT