KERALA

ആൻ്റോ ആൻ്റണിക്ക് വീണ്ടും കുരുക്ക്? ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്യും

സ്വർണക്കൊള്ള കേസിലെ പ്രതികൾക്കൊപ്പമുള്ള ചിത്രങ്ങളിൽ എസ്ഐടി വ്യക്തത തേടും.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ആൻ്റോ ആൻ്റണി എംപിയെ ചോദ്യം ചെയ്യാൻ എസ്ഐടി. സ്വർണക്കൊള്ള കേസിലെ പ്രതികൾക്കൊപ്പമുള്ള ചിത്രങ്ങളിൽ വ്യക്തത തേടാനും, പ്രതികളുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും പരിശോധിക്കാനുമാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. തന്ത്രിയുടെ നിക്ഷേപമുള്ള ബാങ്കിൽ പണമിടപാടുണ്ടോ എന്നും അന്വേഷണപരിധിയിൽ ഉൾപ്പെടും.

കഴിഞ്ഞ ദിവസം, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ അസ്വാഭാവിക ഇല്ലെന്നായിരുന്നു അടൂർ പ്രകാശിൻ്റെ ആദ്യ പ്രതികരണം. പിന്നാലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് അടൂർ പ്രകാശ് തിരുത്തി പറഞ്ഞിരുന്നു. ശബരിമലയിലെ സ്വർണം കട്ടവരും അത് വാങ്ങി വിറ്റവരുമായ പ്രതികൾക്കൊപ്പമുള്ള അടൂർ പ്രകാശിൻ്റെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതാണ് അടൂർ പ്രകാശിനെ അന്വേഷണസംഘം ചോദ്യം ചെയ്യാനുള്ള കാരണം.

SCROLL FOR NEXT