എം.വി. ഗോവിന്ദൻ  News Malayalam 24x7
KERALA

"കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ ബിജെപിക്കെതിരെ പറഞ്ഞു, ജാമ്യം കിട്ടിയപ്പോള്‍ സ്തുതി; പാംപ്ലാനി അവസരവാദി"

ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും എം.വി. ഗോവിന്ദന്‍

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നും പാംപ്ലാനിയെ ഗോവിന്ദന്‍ വിമര്‍ശിച്ചു. തളിപ്പറമ്പില്‍ എന്‍ജിഒ യൂണിയന്‍ ഏരിയാ സെന്റര്‍ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി. അച്ചന്‍മാര്‍ കേക്കും കൊണ്ട് ആര്‍എസ്എസിന്റെ ഓഫീസില്‍ സോപ്പിടാന്‍ പോയി. അവിടെ നിന്ന് പുറത്തിറങ്ങുന്ന സമയത്താണ് ഒഡീഷയില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട വാര്‍ത്ത കേള്‍ക്കുന്നത്. അപ്പോള്‍ വീണ്ടും ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കുറ്റം പറയുന്നു.

ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് വിധേയപ്പെട്ടുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു. ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ആര്‍എസ്എസിന് വിധേയപ്പെട്ടു. കേരളത്തിലും ബിജെപി കള്ളവോട്ട് ചേര്‍ക്കല്‍ തുടങ്ങി. ബിജെപി ശക്തികേന്ദ്രങ്ങളിലാണ് കള്ളവോട്ട് ചേര്‍ക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം ഹോം വര്‍ക്ക് നടത്തിയുള്ള നല്ല പോരാട്ടമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

SCROLL FOR NEXT