കോഴിക്കോട്: കോൺഗ്രസ് എസിൽ കൂട്ടരാജി. 600ഓളം പാർട്ടി മെമ്പർമാർ രാജിവച്ചു.
ജില്ലാ പ്രസിഡന്റ് വി. ഗോപാലൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തതിലും കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡൻ്റ് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സ്വേച്ഛാധിപത്യപരവും ധിക്കാരപരവുമായ നടപടിയിൽ പ്രതിഷേധിച്ചുമാണ് രാജി. കോൺഗ്രസ് എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റുമാർ, പാർട്ടി മെമ്പർമാർ എന്നിവർ പാർട്ടിയിൽ നിന്നും രാജിവച്ചു.
കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് വി. ഗോപാലൻ മാസ്റ്ററാണ് രാജി പ്രഖ്യാപനം നടത്തിയത്. പാർട്ടി അവഗണിച്ചതായി വി. ഗോപാലൻ മാസ്റ്റർ അറിയിച്ചു.