കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ പയനിയേഴ്സ് സംഘടിപ്പിക്കുന്ന കലാപ്രദർശനം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ശനിയാഴ്ച ആരംഭിക്കും. രാവിലെ 11 റോട്ടറി ഡിസ്ട്രിക് ഗവർണർ ജോഷി ചാക്കോ ഉദ്ഘാടനം ചെയ്യും.
ചിത്രകാരൻ ബോസ് കൃഷ്ണമാചാരി, ടി.ജെ. വിനോദ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. 23 കലാകാരന്മാരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ജിസ് വിക്ടറും ദീപ ഗോപാലുമാണ് ക്യൂറേറ്റർമാർ. ചെല്ലാനത്തെ നിർധന കുടുംബത്തിന് വീട് നിർമിക്കുന്നതിനുള്ള ധനശേഖരണാർത്ഥമാണ് പ്രദർശനം