ആര്യാടൻ ഷൗക്കത്തിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് Source: Sabha TV
KERALA

ആര്യാടൻ ഷൗക്കത്ത് ഇനി നിയമസഭയിലെ നിലമ്പൂർ ശബ്‌ദം; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാജൻ, എം. ബി. രാജേഷ് എന്നിവർ ഷൗക്കത്തിന് ആശംസകൾ നേർന്നു

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാജൻ, എം. ബി. രാജേഷ് എന്നിവർ ഷൗക്കത്തിന് ആശംസകൾ നേർന്നു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ചടങ്ങിനെത്തിയിരുന്നു.

11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. 77,737 വോട്ടുകളാണ് ഷൗക്കത്ത് മണ്ഡലത്തിൽ നിന്ന് നേടിയത്. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയാണ് ഷൗക്കത്തിൻ്റെ നേട്ടം. സ്വരാജ് 66,660 വോട്ടുകളും പി.വി. അൻവർ 19,760 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8648 വോട്ടുകളുമാണ് നേടിയത്. മലപ്പുറത്തെ കോൺഗ്രസിൻ്റെ അതികായനായ നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മകൻ, നിലമ്പൂർ നഗരസഭയുടെ ആദ്യ ചെയർമാൻ, കലാ സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങി ആര്യാടൻ ഷൗക്കത്ത് ആളുകൾക്കിടയിയിൽ സ്വീകാര്യനായതിന് പിന്നിൽ പല ഘടകങ്ങളുണ്ടായിരുന്നു.

SCROLL FOR NEXT