Source: Screengrab
KERALA

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളായി പത്ത് പേരെ നിര്‍ദേശിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ഒ.ജെ. ജനീഷ്, അബിൻ വർക്കി, കെ.എം. അഭിജിത്ത്, അരിത ബാബു തുടങ്ങിയവർ അടങ്ങിയ പട്ടികയാണ് യൂത്ത് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്...

Author : അഹല്യ മണി

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കാനുള്ള പത്ത് പേരുടെ പട്ടികയുമായി യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം. സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്, ദേശീയ സെക്രട്ടറിമാരായ അബിൻ വർക്കി, കെ.എം. അഭിജിത്ത്, സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബു എന്നിവരുടെ പട്ടികയാണ് യൂത്ത് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. തൃശൂരിലെ കൊടുങ്ങല്ലൂരോ ഒല്ലൂരോ ജനീഷിന് നൽകണമെന്നാണ് ആവശ്യം. അബിൻ വർക്കിയെ ആറന്മുളയിലും കെ.എം. അഭിജിത്തിനെ നാദാപുരത്തോ കൊയിലാണ്ടിയിലോ ആണ് പരിഗണിക്കുന്നതെന്നാണ് വിവരം.

പത്ത് പേരുടെ പട്ടിക:

- ഒ.ജെ. ജനീഷ് - കൊടുങ്ങല്ലൂർ / ഒല്ലൂർ

- അബിൻ വർക്കി - ആറന്മുള

- കെ.എം. അഭിജിത്ത് - നാദാപുരം / കൊയിലാണ്ടി

- ബിനു ചുള്ളിയിൽ - ചെങ്ങന്നൂർ

- അരിതാ ബാബു - അരൂർ

- ശ്രീലാൽ ശ്രീധരൻ - ചെങ്ങന്നൂർ

- മീനു സജീവ് - മാവേലിക്കര

- ഷിബിന - തലശേരി

- പി.എസ്. അനുതാജ് - കായംകുളം

- വിഷ്ണു സുനിൽ - ചാത്തന്നൂർ

SCROLL FOR NEXT