സുമയ്യ 
KERALA

കീഹോൾ ശസ്ത്രക്രിയ പരാജയം; സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാൻ സാധിക്കില്ല

കീ ഹോൾ ശസ്ത്രക്രിയയിലൂടെ ഗൈഡ് വയർ പുറത്തെടുക്കാൻ സാധിക്കില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ കീ ഹോൾ ശസ്ത്രക്രിയയാണ് പരാജയപ്പെട്ടത്. കീ ഹോൾ ശസ്ത്രക്രിയയിലൂടെ ഗൈഡ് വയർ പുറത്തെടുക്കാൻ സാധിക്കില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

ഇന്നലെയാണ് സുമയ്യയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചില്‍ കുടുങ്ങിയ വയര്‍ നീക്കാന്‍ കീ ഹോള്‍ ശസ്ത്രക്രിയയിലൂടെ ശ്രമിക്കുകയായിരുന്നു. വയർ നീക്കം ചെയ്യാൻ രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ട്യൂബിന്റെ രണ്ടറ്റവും ധമനികളോടു ഒട്ടിച്ചേര്‍ന്ന അവസ്ഥയിലാണ്. വയറിനു താഴെ നിന്നു കഴുത്തു വരെ നീളുന്ന ഞരമ്പിനുള്ളിലാണ് ഗൈഡ് വയര്‍.

2023ല്‍ തൈറോയിഡ് ഗ്രന്ഥിയില്‍ മുഴ വന്നതിനെ തുടര്‍ന്ന് ഗ്രന്ഥി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ഗെയ്‌ഡ് വയര്‍ നെഞ്ചിനകത്ത് കിടക്കുകയായിരുന്നു. തുടര്‍ച്ചയായ ശ്വാസം മുട്ടലും ചുമയും കാരണമാണ് സുമയ്യ പിന്നീട് ചികിത്സ തേടിയത്. എക്‌സ്‌റേയില്‍ നെഞ്ചിന്റെ ഭാഗത്ത് 50 സെ.മീ നീളത്തിലുള്ള വയര്‍ കണ്ടെത്തി.

ഡോക്ടര്‍ അന്ന് തന്നെ കുറ്റം സമ്മതിച്ചിരുന്നു. തിങ്കളാഴ്ചയാണ് ജനറല്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടർക്കാണ് ഗുരുതര പിഴവ് സംഭവിച്ചത്. ഡോക്ടർ രാജീവ് കുമാറിനെതിരെ കൻ്റോൺമെൻ്റ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT