പ്രതീകാത്മക ചിത്രം Source: Screengrab
KERALA

FIRST ON | പെരുമ്പാവൂർ ആശുപത്രിയിലെ വധശ്രമം: പ്രതി കോയാൻ കുഞ്ഞ് അറസ്റ്റിൽ

ചികിത്സയിലായിരുന്ന പെരുമ്പാവൂർ സ്വദേശിയെ ആശുപത്രിയിൽ എത്തി കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

Author : ന്യൂസ് ഡെസ്ക്

പെരുമ്പാവൂർ: യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി അറസ്റ്റിൽ. പ്ലൈവുഡ് കമ്പനിയുടെ പാർട്‌ണർഷിപ്പ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കോതമംഗലം സ്വദേശി കോയാൻ കുഞ്ഞാണ് അറസ്റ്റിലായത്. ചികിത്സയിലായിരുന്ന പെരുമ്പാവൂർ സ്വദേശിയെ ആശുപത്രിയിൽ എത്തി കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

കേസിൽ ഒളിവിലായിരുന്ന പ്രതിയെ കോതമംഗലത്ത് നിന്നാണ് പിടികൂടിയത്. പ്ലൈവുഡ് കമ്പനിയിൽ ഷെയർ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലും കോയാൻ പ്രതിയാണ്. ആശുപത്രിയിലെ ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ്‌ മലയാളത്തിന് ലഭിച്ചു.

SCROLL FOR NEXT