മലപ്പുറം: തിരൂരങ്ങാടിയിൽ പന്ത്രണ്ടുകാരിക്ക് നേരെ പീഡന ശ്രമം. ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം.
ട്യൂഷൻ ക്ലാസ് കഴിഞ്ഞു വരികയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. പിറകിൽ നിന്നെത്തിയ അക്രമി ആദ്യം വായ പൊത്തി പിടിച്ചു. പിന്നാലെ കുട്ടിയുടെ ഇരുകൈയും പിടിച്ചു. സമീപത്തെ ക്വാട്ടേഴ്സിലേക്ക് പിടിച്ചു കൊണ്ടുപോവാനായിരുന്നു ശ്രമം. പക്ഷെ കരാട്ടെ വശമുള്ള പെൺകുട്ടി കുതറി രക്ഷപ്പെട്ടു.