KERALA

പ്രണയം നിരസിച്ചതിന് 16കാരിയെ കൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് കുത്തേറ്റ പെൺകുട്ടി ചികിത്സയിൽ

സംഭവത്തില്‍ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രണയം നിരസിച്ചതിനെ തുടർന്ന് പതിനാറുകാരിയെ കുത്തി പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിയെയാണ് കഴുത്തിൽ കുത്തിപ്പരിക്കൽപ്പിച്ചത്. പനവൂർ സ്വദേശിയായ ഫഹദാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില തൃപ്തികരം എന്ന് ഡോക്ടർമാർ പറഞ്ഞു.

SCROLL FOR NEXT