KERALA

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പിടിയിൽ

യുഎഇയിൽ ജോലി ചെയ്തിരുന്ന യുവതിക്ക് പണം നഷ്ടപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ. ഓസ്ട്രേലിയൻ സ്വദേശി സക്കിയുള്ള ഈസഡ് പർക്കറെ തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. ജോലിക്കു വേണ്ടി അഞ്ച് ലക്ഷത്തി എൺപതിനായിരം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. യുഎഇയിൽ ജോലി ചെയ്തിരുന്ന യുവതിക്ക് പണം നഷ്ടപ്പെട്ടത്.

SCROLL FOR NEXT