നെയ്യാറ്റിൻകര ജനറൽ ആശുപത്രി Source: News Malayalam 24x7
KERALA

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുടിവെള്ളത്തിൽ ബാക്ടീരിയ; ശസ്ത്രക്രിയകൾ മാറ്റിവെച്ചു

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുടിവെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുടിവെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ ജില്ലാ ആശുപത്രിയിലെ 25 ഓളം ശസ്ത്രക്രിയകൾ മാറ്റിവെച്ചു. കുടിവെള്ള പരിശോധന നടത്തിയപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. മാറ്റിവെച്ച ശസ്ത്രക്രിയകൾ ഒരാഴ്ച കഴിഞ്ഞ് നടത്തും.

എല്ലാമാസവും ആശുപത്രിയിൽ കുടിവെള്ള പരിശോധന നടത്താറുണ്ട്. ഇത്തവണ പരിശോധിച്ചപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

SCROLL FOR NEXT