പാസ്റ്ററെ ബജ്റംഗ്‌ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു  
KERALA

ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും; വയനാട്ടിൽ പാസ്റ്റർക്ക് നേരെ കൊലവിളിയുമായി ബജ്റംഗ്‌ദൾ പ്രവർത്തകർ

വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയത്

Author : ന്യൂസ് ഡെസ്ക്

വയനാട്: ബത്തേരിയിൽ പാസ്റ്റർക്ക് നേരെ കൊലവിളിയുമായി ബജ്റംഗ്‌ദൾ പ്രവർത്തകർ. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പാസ്റ്ററുടെ വാഹനം തടഞ്ഞാണ് ബജ്റംഗ്‌ദൾ പ്രവർത്തകരുടെ ഭീഷണി.

വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയത്. ഏപ്രിലിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. ബത്തേരി ടൗണിൽ വച്ചാണ് പാസ്റ്ററുടെ വാഹനം തടഞ്ഞ് പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പെന്തകോസ്ത് സഭയുടെ ഭാഗമായ പ്രൈസ് ആൻഡ് വർഷിപ്പ് ചർച്ചിലെ പാസ്റ്റർക്കുനേരെയായിരുന്നു ഭീഷണി. സംഭവത്തിൽ അന്ന് പരാതി ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

SCROLL FOR NEXT