KERALA

ഇനി മുതൽ രാവിലെ 10 മുതൽ രാത്രി 12 വരെ; സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടും

ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടാൻ തീരുമാനം. രാവിലെ 10 മുതൽ രാത്രി 12 വരെ ബാറുകൾ തുറന്ന് പ്രവർത്തിക്കും. എംഐസിഇ ടൂറിസം ഉള്ളിടങ്ങളിലുള്ള ബാറുകൾക്ക് പുലർച്ചെ മൂന്നു വരെ പ്രവർത്തിക്കാൻ സാധിക്കും. ഇതിനായി അധികം ഫീസ് നൽകേണ്ടിവരും. വാർഷിക ലൈസൻസ് ഫീസ് അഞ്ച് ലക്ഷമാണ് അധികമായി നൽകേണ്ടത്. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവൃത്തി സമയം. ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെടുത്തത്. വിദേശ മദ്യ ചട്ടത്തിൽ ഭേദഗതി വരുത്തി കൊണ്ടുള്ള സർക്കാർ വിജ്ഞാപനം പുറത്തിറക്കി.

SCROLL FOR NEXT