ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച നീണ്ടുപോയത് വലിയ അതൃപ്തിക്ക് കാരണമായെന്ന് ബെന്നി ബെഹനാൻ എംപി ന്യൂസ് മലയാളത്തോട് പറഞ്ഞു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. മുഖ്യമന്ത്രിയായി ആര് വന്നാലും അത് സ്വീകാര്യമാണ്. വെളുത്ത പുക ഉടൻ തന്നെ ഉയരുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയെ ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാത്രിയോടെ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് രാഹുൽ ഗാന്ധിയോട് അടുത്തവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ സോണിയ ഗാന്ധി ഇടപെട്ടതോടെയാണ് നിർണായകമായ നീക്കം.
തിരക്കിട്ട് ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ഡൽഹിയിൽ നടത്തുന്നത്. പ്രഖ്യാപനം വച്ചുനീട്ടരുതെന്ന് സോണിയ ഗാന്ധി രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയതായാണ് വിവരം.