KERALA

കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരം; തെരഞ്ഞെടുക്കുന്നയാള്‍ക്ക് 10,000 രൂപ സമ്മാനം

ജനുവരി ഏഴുവരെയാണ് അയക്കാനുള്ള സമയം

Author : കവിത രേണുക

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡിക്ക് പേരിടാന്‍ സുവര്‍ണാവസരമൊരുക്കി ബെവ്‌കോ. പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനാണ് നിര്‍ദേശിക്കാന്‍ അവസരം വന്നിരിക്കുന്നത്.

മദ്യത്തിന്റെ പേരും ലോഗോയും പൊതു ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. നിര്‍ദേശം malabardistilleries@gmail.com മെയില്‍ ഐഡിയില്‍ അയക്കാം. ജനുവരി ഏഴുവരെയാണ് അയക്കാനുള്ള സമയം. മികച്ച പേര് നിര്‍ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും.

SCROLL FOR NEXT