തിരുവനന്തപുരം: ലോക് ഭവനിലെ ബി.ആർ. അംബേദ്‌കർ അനുസ്മരണത്തിൽ ഭാരതാംബയുടെ ചിത്രവും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പങ്കെടുക്കുന്ന അംബേദ്കർ ദിനാഘോഷ പരിപാടിയിലെ വേദിയിലാണ് ഇരു ചിത്രങ്ങളും വച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം കേരളപ്പിറവി ദിനാഘോഷത്തിലും കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. കേരള സർവകലാശാല സെനറ്റ് ഹാളിലെ ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുക്കുന്ന പരിപാടിയിലും ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയിരുന്നു. കൂടാതെ രാജ്ഭവനിൽ സംഘടിപ്പിച്ച വിവിധ ചടങ്ങുകളിൽ ഭാരതാംബ ചിത്രം പ്രദർശിപ്പിച്ചത് കണ്ട് മന്ത്രി പി. പ്രസാദ് പരിപാടി റദ്ദാക്കുകയും മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോവുകയും ചെയ്തതും വിവാദമായിരുന്നു.