മദ്യപിച്ച് വാഹനം ഓടിച്ച് വൈദികൻ അപകടം ഉണ്ടാക്കി Source; News Malayalam 24X7
KERALA

വാഹനം ഇടിച്ചിട്ട് നിർത്താതെ പോയി; മാനന്തവാടി രൂപത പിആർഒ ഫാദർ നോബിൾ പാറക്കലിനെതിരെ പരിക്കേറ്റ ബൈക്ക് യാത്രികൻ

ബൈക്ക് യാത്രക്കാരേയും വൈദികൻ ഇടിച്ചു തെറിപ്പിച്ചു . നിർത്താതെ പോയ വാഹനം പൊലീസാണ് തടഞ്ഞത് .

Author : ന്യൂസ് ഡെസ്ക്

വയനാട്; മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്ത മാനന്തവാടി രൂപത പിആർഒ ഫാദർ നോബിൾ പാറക്കലിനെതിരെ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ. ബൈക്ക് യാത്രക്കാരേയും വൈദികൻ ഇടിച്ചു തെറിപ്പിച്ചു . നിർത്താതെ പോയ വാഹനം പൊലീസാണ് തടഞ്ഞതെന്ന് ഇയാൾ വെളിപ്പെടുത്തി.

നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് . വാഹനം ഓടിച്ചയാൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞതായും പരിക്കേറ്റ ബൈക്ക് യാത്രികൻ ന്യൂസ് മലയാളത്തോട് പറഞ്ഞു . സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഫാദർ നോബിൾ പാറയ്ക്കൽ പിഴയടച്ചിരുന്നു.

SCROLL FOR NEXT