Image: Freepik
KERALA

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി; ഹോട്ടലുകള്‍ അടച്ചിടാന്‍ നിര്‍ദേശം

കോഴി, താറാവ് എന്നിവയുടെ മാംസം വില്‍ക്കുന്നതിനും നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോട്ടലുകള്‍ അടച്ചിടാന്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഇന്ത്യ (എഫ്എസ്എസ്എഐ) നിര്‍ദേശം. കോഴി, താറാവ് എന്നിവയുടെ മാംസം വില്‍ക്കുന്നതിനും നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള കേന്ദ്രങ്ങളിലാണ് പക്ഷികളുടെ മാംസമോ മുട്ടയോ വില്‍ക്കാന്‍ നിബന്ധന ഏര്‍പ്പെടുത്തിയത്.

അതേസമയം, ഭക്ഷ്യവകുപ്പിന്റെ നടപടിക്കെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തി. ഭക്ഷണം കഴിക്കാനെത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ടതായി ഹോട്ടല്‍ ഉടമകള്‍ ആരോപിച്ചു. പ്രതിഷേധ സൂചകമായി ഡിസംബര്‍ 30 മുതല്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍ മുന്നറിയിപ്പ് നല്‍കി. എഫ്എസ്എസ്എഐയുടേത് മുന്നറിയിപ്പില്ലാതെയുള്ള നടപടിയാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു.

നിലവില്‍ ആലപ്പുഴ ജില്ലയില്‍ താറാവില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി ഭീതിയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. ആലപ്പുഴയില്‍ മാത്രം 19811 പക്ഷികളെയാണ് കൊന്നൊടുക്കിയത്.

SCROLL FOR NEXT