പ്രതീകാത്മക ചിത്രം Source: Files
KERALA

മറ്റത്തൂരിലെ ബിജെപി സഖ്യം: കൂട്ടപ്പുറത്താക്കലുമായി കോൺഗ്രസ്

വിജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളെയും പുറത്താക്കി...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: മറ്റത്തൂരിലെ ബിജെപി സഖ്യത്തിൽ കൂട്ടപ്പുറത്താക്കലുമായി കോൺഗ്രസ്. വിജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളെയും പുറത്താക്കി. എട്ട് പഞ്ചായത്ത് അംഗങ്ങളെയാണ് പുറത്താക്കിയത്. ലിന്‍റോ പള്ളിപറമ്പൻ, നൂര്‍ജഹാൻ നവാസ്, സുമ ആന്‍റണി, മിനിമോൾ (മിനി ടീച്ചർ), ശ്രീജ ടീച്ചർ, സിജി രാജേഷ്, സിബി പൗലോസ്, അക്ഷയ് സന്തോഷ് (ഉണ്ണിവാവ) എന്നിവരെയാണ് പുറത്താക്കിയത്.

ചൊവ്വന്നൂർ പഞ്ചായത്തിൽ കോൺഗ്രസ് എസ്ഡിപിഐ പിന്തുണ സ്വീകരിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെയും കോൺഗ്രസ് പുറത്താക്കിയിരുന്നു. എസ്ഡിപിഐ പിന്തുണയിൽ പ്രസിഡന്റായ നിധീഷ് എ.എമ്മിനെയാണ് പുറത്താക്കിയത്. ജനാധിപത്യ രീതിയിലാണ് തന്നെ തെരഞ്ഞെടുത്തതെന്നും തുടർനടപടി പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും നിധീഷ് പറഞ്ഞു.

SCROLL FOR NEXT