KERALA

കുടിവെള്ള പ്രശ്നത്തെ ചൊല്ലി വാട്സ്ആപ്പ് ഗ്രൂപ്പിൽ തർക്കം; കുന്നംകുളത്ത് ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം, രണ്ട് പ്രവർത്തകർക്ക് പരിക്ക്

സിപിഐഎം പ്രവർത്തകനായ കാണിപ്പയ്യൂർ സ്വദേശി കൃഷ്ണകുമാർ ബിജെപി പ്രവർത്തകനായ ബിനു എന്നിവർക്കാണ് പരിക്കേറ്റത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഐഎം പ്രവർത്തകനായ കാണിപ്പയ്യൂർ സ്വദേശി കൃഷ്ണകുമാർ ബിജെപി പ്രവർത്തകനായ ബിനു എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കുടിവെള്ള പ്രശ്നത്തെ ചൊല്ലി വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT