തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൻ്റെ എട്ട് വാർഡ് മെമ്പർമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചു. വിമതരെ പാർട്ടിയിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാർഡ് മെമ്പർമാരുടെ രാജി. വാർഡ് മെമ്പർമാരുടെ നീക്കത്തിന് പിന്നാലെ കോൺഗ്രസ് വിമതയായി ജയിച്ച ടെസിയെ മുന്നിൽ നിർത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. മറ്റത്തൂരിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് എട്ടും രണ്ട് കോൺഗ്രസിൽ വിമതരും വിജയിച്ചിരുന്നു.