Source: News Malayalam 24X7
KERALA

"വന്ദേമാതരത്തെ അപമാനിച്ചു"; കെ. മുരളീധരനെതിരെ കേസെടുക്കണമെന്ന് ബിജെപി

കാസര്‍ഗോഡ് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വന്ദേമാതരത്തെ അപമാനിച്ചതിന് മന്ത്രി കെ. മുരളീധരനെതിരെ കേസെടുക്കണമെന്ന് ബിജെപി. ഇത് ചൂണ്ടിക്കാണിച്ച് കൊണ്ട് ഗവർണർക്കും ഡിജിപിക്കും ബിജെപി സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ബി. ജി. വിഷ്ണു പരാതി നൽകി.

കാസര്‍ഗോഡ് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. വന്ദേമാതരം പാടി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മന്ത്രി വേദിയില്‍ ഇരുന്നതാണ് പരാതിക്ക് അടിസ്ഥാനം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ അംഗീകരിച്ചിട്ടുള്ള രണ്ട് ഖണ്ഡിക പാടുമെന്നും, സംസ്ഥാന സര്‍ക്കാരിൻ്റെ ഏത് ചടങ്ങിലും അതേ പാടുകയുള്ളൂ എന്നുമായിരുന്നു വിവാദത്തിന് പിന്നാലെ കെ. മുരളീധരൻ്റെ പ്രതികരണം.

SCROLL FOR NEXT