KERALA

ബിജെപിയില്‍ വീണ്ടും ഫണ്ട് തട്ടിപ്പ്? പ്രചാരണ ഫണ്ടും തട്ടിച്ചെന്ന് ആരോപണം

സിപിഐഎം ബന്ധമുള്ള ഏജൻസിക്കാണ് കരാർ നൽകിയത്എന്നും ആരോപണമുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന് പിന്നാലെ പ്രചാരണ ഫണ്ടും തട്ടിച്ചു എന്ന് ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പിആർ ഏജൻസിക്കെതിരെയാണ് ആരോപണം ഉയർന്നത്. സിപിഐഎം ബന്ധമുള്ള ഏജൻസിക്കാണ് കരാർ നൽകിയത്. ഡസനിലേറെ സ്ഥാനാർഥികൾക്ക് ഒരു ഏജൻസി വഴിയാണ് പ്രചാരണം നടന്നത്. പലയിടത്തും പ്രചാരണം പാതിവഴിയിൽ നിർത്തുകയാണ് ഉണ്ടായത്. സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

അതേസമയം, കൊടി വിതരണകരാർ നൽകിയതിലും അഴിമതി ആരോപണം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉദ്യാൻ ട്രേഡേഴ്സിനായിരുന്നു കൊടി വിതരണകരാർ. കരാർ കിട്ടാൻ ബിജെപി നേതാവ് പങ്കാളിയായ കമ്പനിയെ വഴിവിട്ട് സഹായിച്ചെന്നാണ് ആരോപണം. മറ്റുളളവരുടെ ക്വട്ടേഷൻ തുക അറിഞ്ഞശേഷമാണ് പ്രസ്തുത കമ്പനിക്ക് കരാർ നൽകിയത്. ഇതിലാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്.

SCROLL FOR NEXT