KERALA

സുഗതനെ കൊടും ഭീകരനായി ചിത്രീകരിക്കുന്നു; ശബരിനാഥൻ സിപിഎമ്മിന്റെ കളിപ്പാവയെന്ന് കരമന ജയൻ

താനാണ് എല്ലാം നടത്തുന്നതെന്ന് വരുത്തിത്തീർക്കാനാണ് കെ. എസ്. ശബരിനാഥൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ കൊടും ഭീകരനായി ചിത്രീകരിക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് കരമന ജയൻ. താനാണ് എല്ലാം നടത്തുന്നതെന്ന് നിവർത്തിക്കാനാണ്കെ. എസ്. ശബരിനാഥൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിനാഥൻ എന്തിനാണ് ഇങ്ങനെ കിടന്നു തുടിക്കുന്നതെന്നും, ബിജെപിയുടെ വകയായി ഒരു കെട്ട് മുണ്ട് വാങ്ങി നൽകിയാൽ ഇനി അത് തലയിലിട്ട് നടക്കാമെന്നും കരമന ജയൻ പരിഹസിച്ചു. സുഗതനെ സല്യൂട്ട് ചെയ്യേണ്ട സാഹചര്യം വരില്ല എന്ന് ആർക്കും പറയാൻ കഴിയില്ലെന്നും, സാഹചര്യങ്ങൾ അനുകൂലമായാൽ സുഗതനെ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് ശിവൻകുട്ടിയും ശബരിനാഥും അധികം തുടിക്കേണ്ടതില്ല. 45 വർഷക്കാലം ഭരിച്ച് മുട്ടിച്ച നഗരസഭ ഇപ്പോൾ രക്ഷപ്പെടുന്നതിലുള്ള അസൂയയാണ് ഇവർക്കെന്നും, കോടതിവിധി അംഗീകരിക്കുകയും ബഹുമാനിക്കുകയുമാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിനാഥൻ യഥാർഥത്തിൽ സിപിഎമ്മിന്റെ കളിപ്പാവയായി മാറിയിരിക്കുകയാണെന്നും കരമന ജയൻ ആരോപിച്ചു.

അതേസമയം, വിവാദമായ ബിജെപി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവേ, അത്തരമൊരു തട്ടിപ്പ് നടന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മറ്റു കാര്യങ്ങൾ സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT