KERALA

എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ കോഴിക്കോട്ടെ ബിജെപി നേതാക്കൾക്കും അതൃപ്തി

കിനാലൂരിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്നാണ് ബിജെപി ജില്ലാ ഘടകത്തിൻ്റെയും ആവശ്യം.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: എയിംസിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ അതൃപ്തി പരസ്യമാക്കി കോഴിക്കോട്ടെ ബിജെപി നേതാക്കൾ. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കിനാലൂരിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്നാണ് ബിജെപി ജില്ലാ ഘടകത്തിൻ്റെയും ആവശ്യം.

2014 ജൂലൈയിൽ കേന്ദ്ര ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‍ലി പ്രഖ്യാപിച്ചത് പോലെ കിനാലൂരിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്നാണ് ബിജെപി ജില്ലാ ഘടകത്തിൻ്റെയും ആവശ്യം. കിനാലൂരിൽ എയിംസ് വരുന്നത് അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് അഡ്വ. പ്രവീൺകുമാറും വ്യക്തമാക്കി.കേരളത്തിനൊരു എയിംസ് വേണം എന്നതായിരുന്നു സംസ്ഥാനത്തിൻ്റെ ആവശ്യം. 2014 ൽ അന്നത്തെ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി എയിംസ് അനുവദിക്കാമെന്ന് ഉറപ്പും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് കിനാലൂരിൽ 150 ഏക്കർ ഭൂമി ആരോഗ്യ വകുപ്പ് ഏറ്റെടുത്തു

100 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടികൾ തുടരുകയാണ്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടികളെല്ലാം മറികടന്ന് ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ബിജെപി നേതൃത്വത്തെ അടക്കം വെട്ടിലാക്കിയിരിക്കുകയാണ്. എയിംസ് ആലപ്പുഴയിലോ തൃശൂരോ വേണമെന്നും അല്ലെങ്കിൽ വേണ്ടെന്നുമാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന. കിനാലൂരിൽ എയിംസ് വരുന്നതിനെ അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ പ്രവീൺകുമാർ വ്യക്തമാക്കി.

SCROLL FOR NEXT