Source: FB
KERALA

സമകാലിക ദളിത് വിഷയങ്ങൾ സംസാരിച്ചത് പ്രകോപനമായി; പത്തനംതിട്ടയിൽ കുരീപ്പുഴ ശ്രീകുമാറിൻ്റെ പ്രസംഗം തടസപ്പെടുത്തി ബിജെപി നേതാക്കൾ

പത്തനംതിട്ടയിൽ നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങിനിടെയാണ് സംഭവം...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കവി കുരീപ്പുഴ ശ്രീകുമാറിൻ്റെ പ്രസംഗം തടസപ്പെടുത്തി ബിജെപി നേതാക്കൾ. പത്തനംതിട്ടയിൽ നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങിനിടെയാണ് സംഭവം. സമകാലിക ദളിത് വിഷയങ്ങൾ സംസാരിക്കുന്നതിനിടെ ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പ്രതാപചന്ദ്ര വർമയുടെ നേതൃത്വത്തിലാണ് പ്രസംഗം തടസപ്പെടുത്തിയത്.

സമകാലിക ദളിത് വിഷയങ്ങൾ കുരീപ്പുഴ സംസാരിച്ചതാണ് ബിജെപിക്ക് പ്രകോപനമായത്. തൃശൂരിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിനെതിരെയും കുരീപ്പുഴ സംസാരിച്ചു. ഒടുവിൽ യുപിയിൽ നിന്നും കേരളത്തിൽ എത്തി വിവാഹം ചെയ്തവരുടെ വിഷയം സംസാരിച്ചതോടെ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമം ഉണ്ടായി. ബഹളം വച്ചവരെ പുറത്താക്കിയ ശേഷമാണ് കുരീപ്പുഴ പ്രസംഗം തുടർന്നത്.

SCROLL FOR NEXT