തിരുവനന്തപുരം: പാർട്ടി തുടർച്ചയായി പ്രതിസന്ധികളിൽ ആകുന്നത് ഒഴിവാക്കാൻ മാരാർജി ഭവനിൽ ഹോമം. ശത്രുദോഷം തീർക്കാനാണ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിൻ്റെ നേതൃത്വത്തിൽ ഹോമം നടത്തിയത്. തൃശൂരിൽ നിന്നുള്ള കർമിയെ എത്തിച്ചാണ് ഹോമം നടത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു ഹോമം നടത്തിയത്.