KERALA

എം.ആർ. ഗോപനെ തിരുവനന്തപുരം കോർപറേഷൻ സ്ഥാനാർഥിയാക്കാൻ നീക്കം, നേമത്ത് ബിജെപിയിൽ പൊട്ടിത്തെറി; ഏരിയ പ്രസിഡൻ്റ് രാജിവച്ചു

ഏരിയ പ്രസിഡൻ്റ് ജില്ലാ പ്രസിഡൻ്റിന് അയച്ച കത്തിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

നേമം: തിരുവനന്തപുരം കോർപറേഷനിലെ സ്ഥാനാർഥി നിർണയത്തിൽ നേമത്ത് ബിജെപിയിൽ പൊട്ടിത്തെറി. നേമം ഏരിയ പ്രസിഡൻ്റ് എം. ജയകുമാർ രാജിവച്ചു. നിലവിലെ കൗൺസിലർ ദീപികയെ മാറ്റി എം.ആർ. ഗോപനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി.

ജില്ലാ പ്രസിഡൻ്റിന് അയച്ച കത്തിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. ദീപികയെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. ഗോപൻ ജനങ്ങളെ തിരിഞ്ഞു നോക്കാത്ത കൗൺസിലർ ആണെന്നും പരാതിയുണ്ട്. കഴിഞ്ഞതവണ സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു.

SCROLL FOR NEXT