KERALA

തലസ്ഥാനത്ത് അതിരുവിട്ട് ബിജെപി പ്രതിഷേധം; മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണ ശ്രമം

മാധ്യമപ്രവർത്തകർക്ക് നേരെ ആക്രോശവുമായി ബിജെപി പ്രവർത്തകർ തടിച്ചുകൂടി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെട്ടയം മലമുകളിൽ വൻ സംഘർഷം. ബിജെപി- സിപിഐഎം പ്രവർത്തകർ തമ്മിലുള്ള സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ മാധ്യമപ്രവർത്തരെയും ബിജെപി പ്രവർത്തകർ ആക്രമിച്ചു.

വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയോടും പ്രതിഷേധക്കാർ കയർത്ത് സംസാരിച്ചു. മാധ്യമപ്രവർത്തകർ വസ്തുതാപരമായ വാർത്ത നല്‍കിയില്ലെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ ആക്രമിക്കാനെത്തിയത്. തങ്ങളുടെ ഭാഗം മാത്രം റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു ബിജെപി പ്രവർത്തകരുടെ വാദം.

SCROLL FOR NEXT