ഗണഗീത വിവാദത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്  Source; News Malayalam 24X7, Social Media
KERALA

"കുട്ടികൾ പാടിയത് ദേശഭക്തി ഗാനം, നടപടിയെടുക്കുമെന്ന് പ്രധാനാധ്യാപിക എഴുതി നൽകിയത് തെറ്റ്"; ഗണഗീത വിവാദത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്

കുട്ടികൾ പാടിയതാണെന്നും, പാട്ടുകൾ ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നുമാണ് സ്കൂൾ അധികൃരുടെ വിശദീകരണം. അബദ്ധം പറ്റിയതാണെന്നും സ്‌കൂള്‍ അധികൃതർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: തിരൂർ ആലത്തിയൂർ സ്കൂളിൽ ആർ എസ് എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഉണ്ണിക്കൃഷ്ണൻ. കുട്ടികൾ പാടിയത് ദേശഭക്തിഗാനമാണ്. അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനധ്യാപിക എഴുതി നൽകിയത് തെറ്റാണെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. അധ്യാപകർക്ക് ബിജെപി നിയമപരമായി സംരക്ഷണം നൽകുമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ പറഞ്ഞു.

തിരൂരിൽ സർക്കാർ എയ്ഡഡ് സ്കൂളായ ആലത്തിയൂർ കെഎച്ച്എംഎച്ച്എസിലാണ് കുട്ടികൾ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വാതന്ത്യ ദിനാഘോഷത്തിലാണ് സംഭവം. കുട്ടികൾ തന്നെ പാടിയതാണെന്നും പാട്ടുകൾ ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നുമാണ് സ്കൂൾ അധികൃരുടെ വിശദീകരണം. അബദ്ധം പറ്റിയതാണെന്നും സ്‌കൂള്‍ അധികൃതർ പറഞ്ഞു.

അതേസമയം, സംഭവത്തിൽ ഒരു അധ്യാപകനെ ഗാന്ധി ദർശൻ ക്ലബ്ബ് ചുമതലയിൽ നിന്നും മാറ്റിയതായി പ്രധാന അധ്യാപിക ബിന്ദു അറിയിച്ചു. മറ്റു നടപടികൾ ഔദ്യോഗിക ആലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്നും പ്രധാന അധ്യാപിക വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സംഭവത്തിൽ റിപ്പോർട്ട് തേടിയിരുന്നു. ഡിവൈഎഫ്‌ഐ തവനൂർ ബ്ലോക്ക് കമ്മിറ്റി സ്കൂളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു.

SCROLL FOR NEXT