Source: News Malayalam 24x7
KERALA

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം; കെപിസിസി നടപടിക്ക്, ചുമതലക്കാരോട് വിശദീകരണം തേടി

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠനശിബിരം നടത്തിയത് ഗുരുതര വീഴ്ചയെന്ന് കോൺഗ്രസ് നേതാക്കൾ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെപിസിസി സ്ഥാപനത്തിലെ ബിജെപി പഠന ശിബിരം സംഘടിപ്പിച്ചതിൽ നടപടിക്കൊരുങ്ങി കെപിസിസി നേതൃത്വം. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠനശിബിരം നടത്തിയത് ഗുരുതര വീഴ്ചയെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ചുമതലക്കാരനോട് വിശദീകരണം തേടിയിട്ടുണ്ട്. അടിയന്തരമായി പരിശോധിച്ച് തുടർ നടപടിക്ക് നിർദേശം നൽകി.

ഇക്കഴിഞ്ഞ 27, 28 തീയതികളിലാണ് കോൺഗ്രസിൻ്റെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻ്റ് സ്റ്റഡീസിൽ ബിജെപി പഠന ശിബിരം സംഘടിപ്പിച്ചത്. സണ്ണി ജോസഫ് ചെയർമാനായ ഇൻസ്റ്റിറ്റ്യൂട്ടിലാണ് കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരം നടന്നത്. ആർ. ശ്രീലേഖയാണ് ശിബിരം ഉദ്ഘാടനം ചെയ്തത്.

ആർഎസ്എസ് നേതാക്കളുടെ ചിത്രം വച്ചായിരുന്നു ബിജെപി പഠന ശിബിരം സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ ബിജെപി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തിയിരുന്നു. ബിജെപി കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റി ആയിരുന്നു പഠന ശിബിരം നടത്തിയത്.

SCROLL FOR NEXT