KERALA

കാസർഗോഡ് 'മറ്റത്തൂർ മോഡൽ' തുടരുന്നു; പെരിയയിൽ ബിജെപി വോട്ട് യുഡിഎഫിന്

ബിജെപി അംഗം യുഡിഎഫിന് വോട്ട് ചെയ്തതോടെ സ്റ്റാൻഡിങ് കമ്മിറ്റികളിൽ യുഡിഎഫ് മേൽക്കൈ നേടി.

Author : പ്രിയ പ്രകാശന്‍

കാസർഗോഡ്: പൈവളികെയ്ക്ക് പിന്നാലെ പെരിയയിലും യുഡിഎഫ്- ബിജെപി കൂട്ടുകെട്ട്. പുല്ലൂർ-പെരിയ പഞ്ചായത്തിൽ മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റികളിലും ബിജെപി വോട്ട് യുഡിഎഫിന് ലഭിച്ചു. യുഡിഎഫ് 9, എൽഡിഎഫ് 9, ബിജെപി 1 എന്നിങ്ങനെയായിരുന്നു സീറ്റുനില. ഏക ബിജെപി അംഗം യുഡിഎഫിന് വോട്ട് ചെയ്തതോടെ സ്റ്റാൻഡിങ് കമ്മിറ്റികളിൽ യുഡിഎഫ് മേൽക്കൈ നേടി.

കഴിഞ്ഞ ദിവസമാണ് കാസർഗോഡ് പൈവളികെ പഞ്ചായത്തിലും മറ്റത്തൂർ മോഡൽ അരങ്ങേറിയത്. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തു. യുഡിഎഫിലെ നാല് അംഗങ്ങളാണ് ബിജെപിക്ക്‌ വോട്ട് ചെയ്തത്. യുഡിഎഫും ബിജെപിയും ഒന്നിച്ചതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി.

SCROLL FOR NEXT