കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി. ജോലി സമ്മര്‍ദത്തിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ്(44) ആണ് മരിച്ചത്. എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. അതേസമയം സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി എന്നും രത്തന്‍ യു ഖേല്‍ക്കര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)