പതിനേഴുകാരൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ 
KERALA

ഇൻസ്റ്റഗ്രാമിലൂടെ പെൺ ശബ്‌ദത്തിൽ പാങ്ങപ്പാറയിൽ വിളിച്ചുവരുത്തി; പതിനേഴുകാരൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

കഴിഞ്ഞദിവസം കാണാതായ അഭിറാമിൻ്റെ മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞദിവസം കാണാതായ ശ്രീകാര്യം സ്വദേശിയായ 17കാരൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗറിലുള്ള അഭിറാമിൻ്റെ മൃതദേഹമാണ് പറമ്പിൽ കണ്ടെത്തിയത്. കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടുകൂടി കൂട്ടുകാരൻ വിളിക്കുന്നു എന്ന് പറഞ്ഞാണ് അഭിറാം വീട്ടിൽ നിന്ന് പോയതാണെന്ന് പിതാവ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുടെശബ്ദത്തിൽ അഭിറാമിനെ വിളിച്ച് പാങ്ങപ്പാറ വരാൻ പറഞ്ഞതായാണ് വിവരം.

രാത്രി ആയപ്പോഴേക്കും ഫോൺ വിളിച്ചു ഉടനെ എത്തുമെന്ന് പറഞ്ഞു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ വീട്ടുകാർ ശ്രീകാര്യം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ശ്രീകാര്യം പൊലീസ് സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ല.

SCROLL FOR NEXT