പ്രതീകാത്മക ചിത്രം Source: Screengrab
KERALA

കുരീപ്പുഴയിൽ ദേശീയപാത നിർമാണത്തിനിടയിൽ മണ്ണിനടിയിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

നിർമാണത്തിനിടയിൽ മണ്ണിനടിയിൽ പെട്ട ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കുരീപ്പുഴയിൽ ദേശീയപാത നിർമാണത്തിനിടയിൽ മണ്ണിനടിയിൽ പെട്ട ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശി മുഹമ്മദ് ജിബ്രേലിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിനടിയിൽ പൂഴ്ന്ന നിലയിലാണ് മൃതദേഹമുള്ളത്.

സ്ഥലത്ത് പൊലീസ് എത്തി മൃതദേഹം പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ദേശീയപാത നിർമാണം നടക്കുന്നയിടത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ദേശീയ പാത നിർമ്മാണത്തിന് ഇടയിൽ മണ്ണിനടിയിൽ പെട്ടുപോവുകയായിരുന്നു.

അശാസ്ത്രീയമായ നിർമാണമാണ് ദേശീയപാതയിൽ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

SCROLL FOR NEXT