പ്രതീകാത്മക ചിത്രം Source: Screengrab
KERALA

കോഴിക്കോട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; വളർത്തുപശുവും സമീപത്ത് ചത്ത നിലയിൽ

പശുവിനെ മേയ്ക്കാൻ ഉച്ചയോടെ കോങ്ങാട് മലയിലേക്ക് പോയ ഇവർ രാത്രിയായിട്ടും തിരിച്ചു വന്നിരുന്നില്ല.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കാണാതായ വീട്ടമ്മ മരിച്ച നിലയിൽ. കോഴിക്കോട് പശുക്കടവിലാണ് കാണാതായ വീട്ടമ്മയേയും വളർത്തു പശുവിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ തേടി പോയി കാണാതായ ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെ (40) കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളർത്തു പശുവുവിനെയും സമീപത്തായി ചത്ത നിലയിൽ കണ്ടെത്തി.

പശുവിനെ മേയ്ക്കാൻ ഉച്ചയോടെ കോങ്ങാട് മലയിലേക്ക് പോയ ഇവർ രാത്രിയായിട്ടും തിരിച്ചു വന്നിരുന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

SCROLL FOR NEXT