KERALA

കൊച്ചിയിൽ ബോംബ് ഭീഷണി: തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന 'എസൻസ്' പരിപാടി നിർത്തിവച്ചു, തോക്കുമായി ഒരാൾ പിടിയിൽ

സംഭവ സ്ഥലത്ത് നിന്ന് തോക്കുമായും അജേഷ് എന്നൊരാൾ പിടിയിലായിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കടവന്ത്ര: കൊച്ചിയിൽ ബോംബ് ഭീഷണിയെ തുടർന്ന് തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന നിരീശ്വര വാദികളുടെ 'എസൻസ്' എന്ന പരിപാടി നിർത്തിവച്ചു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരുന്ന പരിപാടിക്കിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.

ബോംബ് ഭീഷണിക്ക് പിന്നാലെ സ്റ്റേഡിയത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം ബോംബ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് വ്യാപകമായ പരിശോധന നടത്തുന്നുണ്ട്.

അതേസമയം, സംഭവ സ്ഥലത്ത് നിന്ന് തോക്കുമായും അജേഷ് എന്നൊരാൾ പിടിയിലായിട്ടുണ്ട്. ഉദയംപേരൂർ വിദ്യാധരൻ കൊലക്കേസിലെ സാക്ഷിയാണ് കസ്റ്റഡിയിലുള്ള ആളെന്നും, ഇയാൾക്ക് തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT