ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി  Source: News Malayalam 24x7
KERALA

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് ബോംബ് ഭീഷണി

തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് ഇമെയിലായി ബോംബ് ഭീഷണി സന്ദേശം എത്തിയത്.

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി. തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് ഇമെയിലായി ഭീഷണി സന്ദേശം എത്തിയത്. ആരാണ് ഇത് അയച്ചത് എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.

ക്ലിഫ് ഹൗസിൽ പരിശോധന നടക്കുകയാണ്. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന ആരംഭിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ബോംബ് ഭീഷണി ഉണ്ടായിരുന്നു. തമ്പാനൂർ ബസ് ടെർമിനിലിലാണ് ബോംബ് ഭീഷണി ഉണ്ടായത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 50 ഓളം ബോംബ് ഭീഷണികളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും മെയിൽ സന്ദേശം വഴിയാണ് എത്തിയത്.

പ്രതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നിരന്തരം നടത്തിയിരുന്നു. ജി-മെയിലിൻ്റെയും മൈക്രോ സോഫ്റ്റിൻ്റെയും അടക്കം സഹായം തേടിയിരുന്നു. എന്നാൽ സന്ദേശം അയക്കുന്നവരെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. തെറ്റായ ഐപി അഡ്രസാണ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നത്.

SCROLL FOR NEXT