KERALA

11 ലക്ഷത്തിന് ബുക്ക് ചെയ്ത കാർ കിട്ടിയില്ല; പ്രവാസിക്ക് 29 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി

ബേക്കൽ ഹദ്ദാദിലെ പ്രവാസി ഹംസ കുന്നിലാണ് കാർ ബുക്ക് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: ബുക്ക് ചെയ്ത പുത്തൻ കാർ ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് പ്രവാസിക്ക് നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി. ബേക്കൽ ഹദ്ദാദിലെ ഹംസ കുന്നിൽ 11.21 ലക്ഷം രൂപ നൽകിയാണ് കാർ ബുക്ക് ചെയ്തത്. കാർ ലഭിക്കാതിരുന്നതിനെ തുടർന്ന് 29,10,173 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനും കേരള സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനും ഉത്തരവിടുകയായിരുന്നു.

SCROLL FOR NEXT