പ്രതീകാത്മക ചിത്രം Source: Screengrab
KERALA

വൈദ്യുതി കണക്ഷന് കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസിൻ്റെ പിടിയിൽ

ഒന്നര ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വൈദ്യുതി കണക്ഷൻ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ. തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർ പ്രദീപനാണ് വിജിലൻസ് പിടിയിലായത്. 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

കെട്ടിടത്തിലെ താത്ക്കാലിക കണക്ഷൻ സ്ഥിരപ്പെടുത്താനാണ് കെഎസ്ഇബി ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

SCROLL FOR NEXT