Source: Files
KERALA

"സിപിഐഎം നേതാക്കൾക്ക് ആരുടെയും ആലിംഗനം വേണ്ട"; രാഹുൽ ഗാന്ധിയുടേത് തികഞ്ഞ കാപട്യമെന്ന് ബൃന്ദ കാരാട്ട്

"രാഹുൽ കേരളത്തിൽ വന്ന് ഇടതുപക്ഷത്തിന്റെ ആദരണീയനായ നേതാവിനെതിരെ വിമർശനം ഉയന്നയിക്കുകയും അതിനു ശേഷം ഐക്യം വേണമെന്ന് പറയുന്നതും കാപട്യമാണ്"

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാഹുൽ ഗാന്ധിയുടേത് തികഞ്ഞ കാപട്യമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സിപിഐഎം നേതാക്കൾക്ക് ആരുടെയും ആലിംഗനം വേണ്ട. ആലിംഗനം കയ്യിൽ തന്നെ വച്ചാൽ മതി. തെളിമയുള്ള രാഷ്ട്രീയമാണ് വേണ്ടതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആലിംഗന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.

പ്രതിപക്ഷത്തെ തകർക്കാൻ ശ്രമിക്കുന്നതും അതിന്റെ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെയും ഉപയോഗിക്കുന്നതും ബിജെപിയും ആർഎസ്എസുമാണ്. അത്തരമൊരു സാഹചര്യത്തിൽ രാഹുൽ കേരളത്തിൽ വന്ന് ഇടതുപക്ഷത്തിന്റെ ആദരണീയനായ നേതാവിനെതിരെ വിമർശനം ഉയന്നയിക്കുകയും അതിനു ശേഷം ഐക്യം വേണമെന്ന് പറയുന്നതും കാപട്യമാണ്. സിപിഐഎം നേതാക്കൾക്ക് ആരുടെയും ആലിംഗനം വേണ്ടെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു.

സിപിഐഎം രാഹുൽ ഗാന്ധിയെ വിമർശിച്ചത് ഇൻഡ്യാ സഖ്യത്തിന് തുരങ്കം വച്ചതിനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചു. ശരിയായ നിലപാട് സ്വീകരിക്കാൻ രാഹുൽ തയ്യാറാവണം. രാഹുലിന്റെ കെട്ടിപ്പിടിത്തം വേണ്ടെന്നും എന്നാൽ രാഹുലിന് നിലപാട് വേണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

SCROLL FOR NEXT