Source: News Malayalam 24x7
KERALA

അരുംകൊല! ഇടുക്കിയിൽ 18കാരിയെ കൊന്ന് കത്തിച്ച് 19കാരൻ

സുഹൃത്തായിരുന്ന പ്രതി രാജാക്കാട് ഖജനപാറ സ്വദേശി നിഷാന്തിനെ പൊലീസ് പിടികൂടി...

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: ഇടുക്കിയിലെ പാംബ്ലയിൽ ക്രൂര കൊലപാതകം. പതിനെട്ടുകാരിയെ പത്തൊൻപതുകാരൻ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു. പാംബ്ലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു.

സുഹൃത്തായിരുന്ന പ്രതി രാജാക്കാട് ഖജനപാറ സ്വദേശി നിഷാന്തിനെ പൊലീസ് പിടികൂടി. ഏറെ നാളുകളായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ 11ന് ബോഡിനായ്ക്കന്നൂരിൽ നിന്ന് പെൺകുട്ടിയെ രാജാക്കാട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു നിഷാന്ത്. ഓട്ടോറിക്ഷ ഡ്രൈവറായ നിഷാന്ത് ഓട്ടോയിൽ കയറ്റി പെൺകുട്ടിയെ കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് കത്തിച്ച് പാംബ്ല ഡാമിന് സമീപം കൊണ്ടുപോയി ഇടുകയായിരുന്നു. മരണം ഉറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് അടിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ 14നാണ് ഇടുക്കി പാംബ്ലയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. കൊലപാതകത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

SCROLL FOR NEXT