Source: News Malayalam 24x7
KERALA

കാസർഗോഡ് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; ഒരാൾക്ക് ദാരുണാന്ത്യം

കാസർഗോഡ് മലയോര ഹൈവെയിലെ കാറ്റാംകവലയിൽ വെച്ചായിരുന്നു അപകടം

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: കാറ്റാംകവലയിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് ഒരാൾ മരിച്ചു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കാസർഗോഡ് മലയോര ഹൈവെയിലെ കാറ്റാംകവലയിൽ വെച്ചായിരുന്നു അപകടം. മരിച്ചയാളുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

മൈസൂരിലെ സാലിഗ്രാം താലൂക്കിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറും സഹായിയും ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നത് 52 പേരാണ്. പരിക്കേറ്റവരിൽ അഞ്ച് പേർ കുട്ടികളാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

SCROLL FOR NEXT