KERALA

ബസ് ഇടിക്കാതിരിക്കാൻ ട്രാക്കിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടു; വടകരയിൽ കണ്ടക്ടർക്ക് യുവാവിന്റെ ക്രൂര മർദനം

വടകര പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം

Author : ലിൻ്റു ഗീത

കോഴിക്കോട്: വടകരയിൽ പിന്നോട്ടെടുക്കുന്ന ബസ് ഇടിക്കാതിരിക്കാൻ ട്രാക്കിൽ നിന്നും മാറാൻ ആവശ്യപ്പെട്ടതിന് കണ്ടക്ടർക്ക് യുവാവിന്റെ ക്രൂര മർദനം. വടകര പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ സ്വകര്യ ബസ് കണ്ടക്ടർ വട്ടോളി സ്വദേശി മാവുള്ള പറമ്പത് ദിവാകരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT