കോഴിക്കോട്: സംഘപരിവാർ അധ്യാപക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ച് കാലിക്കറ്റ് സർവകലാശാലയിലെ നടപടി വിവാദമാകുന്നു.32 പ്രതിനിധികളെയാണ് ബോർഡിൽ ചേർത്തിരിക്കുന്നത്. ഇതാദ്യമായാണ് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം പ്രതിനിധികൾക്ക് ,ഇത്രയധികം പങ്കാളിത്തം ലഭിക്കുന്നത്.
രണ്ട് ചെയർപേഴ്സൻ സ്ഥാനവും സംഘപരിവാർ അധ്യാപക സംഘടനാ പ്രതിനിധികൾക്കാണ് . നടപടിക്ക് പിന്നിൽ സർക്കാരിന്റെയും വി സിയുടെ രാഷ്ട്രീയ താൽപര്യമെന്ന് ഇടത് സംഘടനകൾ. സംഘപരിവാർ സംഘടനക്കായി കോൺഗ്രസ്- ലീഗ് സിൻഡിക്കേറ്റ് അംഗങ്ങൾ ഒത്തുകളിച്ചതായും ആരോപണം ഉയരുന്നുണ്ട്.