കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് ബേപ്പൂർ സ്വദേശികൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. ബേപ്പൂർ സ്വദേശിയും ബെംഗളുരു ബിഇഎംഎല്ലിൽ ഉദ്യോഗസ്ഥനുമായ മുഹമ്മദ് അജീർ (37) സഹോദരി ആയിഷ നൂറി, ഇവരുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്.
9 വയസുള്ള കുട്ടി നഹിയാൻ മുബാറക്ക് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സഹോദരിയേയും മക്കളേയും കൂട്ടി നാട്ടിൽ നിന്നും മൈസൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൻ്റെ ആഘാതത്തിൽ അയിഷ നൂറിയും നോഹയും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.